കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഷ്ടമുടി സ്വദേശിനി അലീന സാബുവാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
ബുധനാഴ്ച വൈകീട്ടാണ് അലീന നാട്ടിൽ നിന്നും തിരികെ ജോലിസ്ഥലത്ത് എത്തിയത്. വ്യാഴാഴ്ച രാത്രി ഹോസ്റ്റൽ മുറിയിൽ നിന്ന് പ്രതികരണമൊന്നും കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചെങ്കിലും വാതിൽ തുറന്നില്ല.
സംശയം തോന്നിയ സഹപ്രവർത്തകർ വാതിൽ പൊളിച്ച് അകത്തുകയറിയപ്പോഴാണ് അലീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ തലശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

