അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി ദാമോദരൻ നമ്പൂതിരി

18 October 2026
അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; മാളികപ്പുറം മേൽശാന്തിയായി ദാമോദരൻ നമ്പൂതിരി

ശബരിമല: അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായും പൂഴിക്കോട് ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേൽശാന്തിമാരെ തീരുമാനിച്ചത്. പന്തളം കൊട്ടാരത്തിലെ ദേവനന്ദൻ അർജുനാണ് നറുക്കെടുത്തത്.

ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ്. കഴിഞ്ഞ 5 വർഷമായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായി പ്രവർത്തിച്ചു വരികയാണ് അദ്ദേഹം.

മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട പൂഴിക്കോട് ദാമോദരൻ നമ്പൂതിരി (എ. ദാമോദരൻ നമ്പൂതിരി) കോഴിക്കോട് വടകര മണിയൂർ സ്വദേശിയാണ്. നിലവിൽ കോഴിക്കോട് പയ്യോളി ക്ഷേത്രത്തിലെ മേൽശാന്തിയായി പ്രവർത്തിച്ചു വരികയാണ് അദ്ദേഹം.