മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗർ ഫാസ്റ്റ് ട്രാക്ക് കോടതി അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി രവികുമാർ ദിവാകറിന്റെ പരിഗണനയിലുണ്ടായിരുന്ന നൂറോളം കേസുകൾ മാറ്റി.
കഴിഞ്ഞ നാലു മാസത്തിനിടെ 10 കേസുകളിലായി 22 പേർക്കാണ് ജഡ്ജി രവികുമാർ ദിവാകർ വധശിക്ഷ വിധിച്ചത്.കേസ് പരിഗണിച്ചാൽ പ്രതികൾക്ക് വധശിക്ഷ ലഭിക്കാനുള്ള സാധ്യതയെക്കുറിച്ച് അഭിഭാഷകർക്കും കക്ഷികൾക്കുമിടയിൽ വലിയ ആശങ്ക നിലനിന്നിരുന്നതായി മുസാഫർനഗർ ഡിസ്ട്രിക്റ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് പ്രമോദ് ത്യാഗി വ്യക്തമാക്കി.തുടർന്ന് അഭിഭാഷകർ നൽകിയ പരാതികളുടെയും ആശങ്കകളുടെയും അടിസ്ഥാനത്തിലാണ് കേസുകൾ ജില്ലാ ജഡ്ജിയുടെ കോടതിയിലേക്ക് മാറ്റിയത്.
വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളാണ് മാറ്റിയവയിൽ ഭൂരിഭാഗവും.

