കാസർകോട് കൊടിമരത്തിന്റെ കയർ കഴുത്തിൽ കുരുങ്ങി 11കാരന് ദാരുണാന്ത്യം

4 September 2026
കാസർകോട് കൊടിമരത്തിന്റെ കയർ കഴുത്തിൽ കുരുങ്ങി 11കാരന് ദാരുണാന്ത്യം

കാസർകോട്: അംഗൻവാടിക്ക് മുന്നിലെ കൊടിമരത്തിന്റെ കയർ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു. മടിക്കൈ മൂന്നു റോഡിലെ രാജേഷ് – നീതു ദമ്പതിമാരുടെ മകൻ അനേക് ആണ് ദാരുണമായി മരണപ്പെട്ടത്. കാസർകോട് മടിക്കൈ മൂന്നു റോഡ് അംഗൻവാടിക്ക് സമീപത്തായിരുന്നു സംഭവം.

കാഞ്ഞിരപ്പൊയിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അനേക്. കളിക്കുന്നതിനിടെ കൊടിമരത്തിലെ കയർ അബദ്ധത്തിൽ കഴുത്തിൽ കുരുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം.

കയറിൽ കുരുങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.