243 യാത്രക്കാരുമായി പോയ ഇന്തോനേഷ്യ കപ്പൽ കടലിൽ കാണാതായി

13 September 2026
243 യാത്രക്കാരുമായി പോയ ഇന്തോനേഷ്യ കപ്പൽ കടലിൽ കാണാതായി

ജക്കാർത്ത: ഇന്തോനേഷ്യയിൽ 243 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ‘വിർഗോ ട്രാൻസ്പോർട്ട് 8’ എന്ന കപ്പൽ ജാവ കടലിൽ കാണാതായി. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കപ്പലുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. അപകടത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചു. കപ്പലിലുണ്ടായിരുന്ന 115 പേരെ രക്ഷപ്പെടുത്തിയതായി ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കിഴക്കൻ ജാവയിൽ നിന്ന് സൗത്ത് കലിമന്താൻ പ്രവിശ്യയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ബഞ്ചാർമാസിനിലെ ബോട്ട് ജെട്ടിയിൽ നിന്ന് ഏകദേശം 148 കിലോമീറ്റർ അകലെ വച്ചാണ് കപ്പലുമായുള്ള സിഗ്നൽ നഷ്ടമായത്.

മോശം കാലാവസ്ഥയെ തുടർന്നാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കപ്പൽ മോശം കാലാവസ്ഥയിലോ പെട്ടതായി ഓപ്പറേറ്റർമാർ അറിയിച്ചിരുന്നതായി റെസ്ക്യൂ ഓഫീസ് മേധാവി ഐ പുടു സുദയാന വ്യക്തമാക്കി.