പാലക്കാട്: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ്ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണെന്നും ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആൺ-പെൺ ബന്ധങ്ങളെക്കുറിച്ച് ഏറ്റവും ശരിയായ കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുള്ളത്. പാർട്ടിക്ക് അകത്തും പുറത്തുമുള്ള സ്ത്രീകളെ എങ്ങനെ വീക്ഷിക്കണമെന്ന കാര്യത്തിൽ വ്യക്തമായ ബോധ്യവും കാഴ്ചപ്പാടും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

