ഓട്ടോ ചാർജ് വർധിപ്പിക്കണം: മിനിമം നിരക്ക് 50 രൂപയാക്കാൻ ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ

7 October 2026
ഓട്ടോ ചാർജ് വർധിപ്പിക്കണം: മിനിമം നിരക്ക് 50 രൂപയാക്കാൻ ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ

ഒന്നര കിലോമീറ്ററിനുള്ള മിനിമം ചാർജ് 30 രൂപയിൽ നിന്ന് 50 രൂപയായും, തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയ്ക്ക് പകരം 25 രൂപയായും ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. 2022 മേയിലാണ് സംസ്ഥാനത്ത് അവസാനം നിരക്ക് പരിഷ്കരിച്ചത്.

വെയിറ്റിംഗ് ചാർജ് 25 രൂപയാക്കുക, രാത്രികാല സർവീസുകൾക്ക് കൃത്യമായ റിട്ടേൺ ചാർജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സർക്കാരിന് മുന്നിൽ ഉന്നയിച്ചിട്ടുണ്ട്.