കാസർകോട്: നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട. 671 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി. കാസർഗോഡ് മംഗൽപാടി സ്വദേശികളായ മുഹമ്മദ് റുക്ഷാദ്, അബ്ദുൽ ഹമീദ് എന്നിവരാണ് പിടിയിലായത്.
ട്രെയിനിൽ നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെയാണ് പോലീസ് സംഘം ഇവരെ പരിശോധിച്ചത്.

