‘പ്രിയദർശിനി’ യാത്ര തുടങ്ങി…കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

15 June 2026
‘പ്രിയദർശിനി’ യാത്ര തുടങ്ങി…കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡർ വ്യക്തികളുടെയും യാത്രാ സ്വാതന്ത്ര്യത്തിൽ പുതിയ ചരിത്രമെഴുതി കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി.

കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും പൂർണ്ണമായും സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി. ഡി. സതീശൻ തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിന്ന് പെരുമാതുറയിലേക്കായിരുന്നു ഉദ്ഘാടന സർവീസ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ തമ്പാനൂരിൽ നിന്ന് സെക്രട്ടറിയേറ്റ് വരെ ഈ ബസിൽ യാത്ര ചെയ്തു. തൃശ്ശൂരിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിക്ക് പച്ചക്കൊടി വീശി.

കെ.എസ്.ആർ.ടി.സി.യിലെ ആദ്യ വനിതാ ഡ്രൈവറായ പെരുമ്പാവൂർ ഡിപ്പോയിലെ വി. പി. ഷീലയാണ് ഉദ്ഘാടന സർവീസിന്റെ സാരഥ്യം വഹിച്ചത്. ബസിലെ കണ്ടക്ടറും വനിതയായിരുന്നു എന്നത് ഉദ്ഘാടന യാത്രയുടെ സവിശേഷതയായി.

സംസ്ഥാനത്തുടനീളമുള്ള 3,125 കെ.എസ്.ആർ.ടി.സി ബസുകളിലാണ് ആദ്യഘട്ടത്തിൽ സൗജന്യ യാത്രാ സൗകര്യം ലഭിക്കുക. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ഈ ആനുകൂല്യം ലഭിക്കും. സൗജന്യ യാത്ര ലഭ്യമാകുന്ന 7 ഓർഡിനറി ബസ് ക്ലാസുകൾ താഴെ പറയുന്നവയാണ്: