വിരമിക്കൽ ദിനത്തില്‍ എ ജയതിലകിനെതിരെ എന്‍ പ്രശാന്ത്

30 June 2026
വിരമിക്കൽ ദിനത്തില്‍ എ ജയതിലകിനെതിരെ എന്‍ പ്രശാന്ത്

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഇന്ന് വിരമിക്കുന്ന ഡോ. എ. ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ വീണ്ടും കടുത്ത വിമർശനവുമായി സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്.

ജയതിലകിന്റെ ചിത്രത്തിനൊപ്പമാണ് പ്രശാന്ത് ഫേസ്ബുക്കിൽ രൂക്ഷമായ ഭാഷയിലുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

“അഞ്ചോ പത്തോ കൊല്ലം ഭരണത്തിന്റെ ചെങ്കോൽ കയ്യിലിരിക്കുമ്പോൾ താൻ തന്നെയാണ് ഈ നാടിന്റെ അധിപനെന്ന് അഹങ്കരിക്കുന്ന രാഷ്ട്രീയക്കാരെക്കാൾ കഷ്ടമാണ്, മുപ്പതുകൊല്ലം അധികാരത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ഫയലുകൾക്ക് മുകളിൽ വിധി കുറിച്ച ഉദ്യോഗസ്ഥ മേധാവികളുടെ മതിഭ്രമം.”പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.

ചിലർ അന്തസ്സോടെ പടിയിറങ്ങുമ്പോൾ മറ്റു ചിലരുടെ പടിയിറക്കത്തെ സമൂഹം വലിയൊരു ആശ്വാസത്തോടെയാണ് നോക്കിക്കാണുന്നതെന്ന് പ്രശാന്ത് കുറിച്ചു. ഇക്കൂട്ടർ ചരിത്രത്തിൽ അവശേഷിപ്പിക്കുന്നത് ഒരു പൊതുസേവകൻ ഒരിക്കലും എന്തായിത്തീരരുത് എന്നതിന്റെ ഉദാഹരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.