തിരുവനന്തപുരം : കേരളത്തിലെ എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആരംഭിക്കുന്നു. ജൂൺ 15 മുതൽ സൗജന്യ യാത്രാ ആരംഭിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായിരിക്കും സൗജന്യ യാത്ര.
ആദ്യഘട്ടമെന്ന നിലക്ക് ഓർഡിനറി ബസുകളിൽ മാത്രമായിസ്ത്രീകൾക്ക് സൗജന്യ യാത്ര പരിമിതപ്പെടുത്തും. ആദ്യ ഘട്ടത്തിലെ വിജയം വിലയിരുത്തിയ ശേഷം ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള ഉയർന്ന ശ്രേണിയിലുള്ള ബസുകളിലേക്ക് ആനുകൂല്യം വ്യാപിപ്പിക്കുന്നത് പരിഗണിക്കും.
ദീർഘദൂര സർവീസുകളിലും റിസർവേഷൻ സൗകര്യമുള്ള ബസുകളിലും ഇപ്പോൾ സൗജന്യ യാത്ര അനുവദിക്കുന്നത് വലിയ വരുമാന നഷ്ടത്തിനും കാരണമാകുമെന്നാണ് കെ.എസ്.ആർ.ടി.സി വിദഗ്ധ സമിതി വിലയിരുത്തിയിരുത്തുന്നത്

