തിരുവനന്തപുരം : മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലൈ 15ലേക്ക് നീട്ടിവച്ചു. ഇന്നു ഫലം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് മാറ്റിവച്ച ഗള്‍ഫ് മേഖലയിലെ ഒന്നാം വര്‍ഷ പരീക്ഷകള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം ഒരുമിച്ച് ഫലം പ്രഖ്യാപിക്കാമെന്നാണ് അധികൃതരുടെ പുതിയ തീരുമാനം. ഈ മാസം 17 മുതല്‍ 23 വരെയാണ് ഗള്‍ഫിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ പുതുക്കിയ പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഗള്‍ഫ് മേഖലയിലെ പരീക്ഷാ നടപടികള്‍ കൂടി അവസാനിച്ച ശേഷമായിരിക്കും പുതിയ തീയതിയായ ജൂലൈ 15ന് ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാകുക. ഫലം പുറത്തുവന്നാലുടന് വിദ്യാര്‍ഥികള്‍ക്ക് keralaresults.nic.in, results.kite.kerala.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റ് പോര്‍ട്ടലുകള്‍ വഴി തങ്ങളുടെ മാര്‍ക്കുകള്‍ പരിശോധിക്കാവുന്നതാണ്.

