ഭരണനിർവ്വഹണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തും:മുഖ്യമന്ത്രി

10 June 2026
ഭരണനിർവ്വഹണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തും:മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡാറ്റാ അധിഷ്ഠിത ഭരണസംവിധാനം (Data-driven governance) കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഭരണനിർവ്വഹണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകൾ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ഭരണനിർവഹണരംഗത്ത് എ.ഐ ടൂളുകൾ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് സർക്കാർ തലത്തിൽ വിശദമായ പഠനം ആരംഭിച്ചിട്ടുണ്ട്. വിവരശേഖരണവും വിശകലനവും കൂടുതൽ കൃത്യതയുള്ളതാക്കി, ജനസേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കുന്ന ഒരു ഡാറ്റാ അധിഷ്ഠിത ഭരണക്രമത്തിലേക്കാണ് സംസ്ഥാനം മാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സർക്കാർ നിയമസഭയിൽ സമർപ്പിച്ച ധവളപത്രം എ.ഐ (AI) ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്ന പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങൾ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പൂർണ്ണമായി തള്ളി.