സംസ്ഥാനത്ത് മഴ കനക്കുന്നു: എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

12 June 2026
സംസ്ഥാനത്ത് മഴ കനക്കുന്നു: എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

പുതിയ പ്രവചനപ്രകാരം എറണാകുളം, ഇടുക്കി ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശിച്ചുകൊണ്ട് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കണ്ണൂർ, കാസറഗോഡ് എന്നീ 6 ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് (Isolated Heavy Rainfall) സാധ്യത.

ഇടിമിന്നലോട് കൂടിയ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.