‘പ്രിയദർശിനി’ സൗജന്യയാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് എം.വി. ഗോവിന്ദൻ

14 June 2026
‘പ്രിയദർശിനി’ സൗജന്യയാത്ര ആളെപ്പറ്റിക്കൽ; ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടനവുമായി സിപിഎം എംഎൽഎമാർ സഹകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മുൻപ് പറഞ്ഞ കാര്യങ്ങളല്ല ഇപ്പോൾ യുഡിഎഫ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എല്ലാ ബസ്സുകളിലും സൗജന്യയാത്ര അനുവദിക്കുമെന്നായിരുന്നു യുഡിഎഫിന്റെ ആദ്യത്തെ വാഗ്ദാനം. എന്നാൽ ഏകദേശം ആയിരം കെ.എസ്.ആർ.ടി.സി. ബസ്സുകളിൽ മാത്രമാണ് ഇപ്പോൾ സൗജന്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ജനങ്ങളെ പറ്റിക്കുന്ന സമീപനമാണ്. നൽകിയ വാഗ്ദാനങ്ങളിൽ നിന്ന് യുഡിഎഫ് പിന്നോട്ടുപോവുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.