ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു

26 June 2026
ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ച ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിനിടെ വീരമൃത്യു വരിച്ച ആറ് ധീരസൈനികരുടെ പേരുകൾ കേന്ദ്ര സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടു.

അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ജീവൻ ബലിനൽകിയത്.

രാജ്യത്തിനായി ജീവൻ അർപ്പിച്ച ഈ ധീരദേശാഭിമാനികളുടെ സ്മരണ നിലനിർത്തുന്നതിനായി ഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിൽ ഇവരുടെ പേരുകൾ ആലേഖനം ചെയ്യും.

യുദ്ധസ്മാരകത്തിലെ ‘ത്യാഗ് ചക്ര’ എന്നറിയപ്പെടുന്ന ഭാഗത്താണ് ഇവരുടെ പേരുകൾ ഉൾപ്പെടുത്തുക.

കരസേനയിലെ സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ് എന്നിവരും വ്യോമസേനയിലെ സർജന്റ് സുരേന്ദ്ര കുമാറുമാണ് വീരമൃത്യു വരിച്ചത്.