ചെന്നൈ: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട സുപ്രധാനവും നിർണ്ണായകവുമായ ഫയലുകൾ ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്. നിലയത്തിന്റെ പ്രവർത്തന രൂപരേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചോർന്നതെന്നാണ് പ്രാഥമിക വിവരം. അന്താരാഷ്ട്ര റാൻസംവെയർ ഗ്രൂപ്പായ ‘വേൾഡ് ലീക്‌സ്’ ആണ് ഈ രേഖകൾ ഡാർക്ക് വെബ്ബിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആണവനിലയത്തിലെ കരാർ കമ്പനിയായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് ഹാക്കർമാരുടെ അവകാശവാദം.
രാജ്യത്തെ തന്ത്രപ്രധാനമായ ഒരു ആണവനിലയത്തിന്റെ വിവരങ്ങൾ ചോർന്ന സംഭവം അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. സംഭവത്തെക്കുറിച്ച് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ സെർട്ട്-ഇൻ (CERT-In) വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

