കാർഷിക സർവകലാശാല:ഡോ. സജിത റാണി പുതിയ വൈസ് ചാൻസലർ;സർക്കാർ പാനൽ തള്ളി രാജ്ഭവൻ

27 June 2026
കാർഷിക സർവകലാശാല:ഡോ. സജിത റാണി പുതിയ വൈസ് ചാൻസലർ;സർക്കാർ പാനൽ തള്ളി രാജ്ഭവൻ

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ നിർണായക നീക്കവുമായി രാജ്ഭവൻ.

വിസി സ്ഥാനത്തേക്ക് കൃഷിമന്ത്രിയും സർക്കാരും സമർപ്പിച്ച മൂന്നംഗ പാനൽ പൂർണ്ണമായും തള്ളിക്കൊണ്ട് ഡോ. സജിത റാണിയെ പുതിയ വൈസ് ചാൻസലറായി ഗവർണർ നിയമിച്ചു.

ബിജെപി അനുകൂല അധ്യാപക സംഘടനയായ ‘ദേശീയ അധ്യാപക പരിഷത്തിന്റെ’ നേതാവാണ് ഡോ. സജിത റാണി.എം.ജി സർവകലാശാലയ്ക്ക് പിന്നാലെയാണ് ഇപ്പോൾ കാർഷിക സർവകലാശാലയിലും ബിജെപി ബന്ധമുള്ള വിസി നിയമനം.

കേരളത്തിലെ പ്രമുഖ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമന ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

സർവകലാശാലകളിൽ സംഘ്പരിവാർ അനുകൂലികളെ തിരുകിക്കയറ്റാനുള്ള ഗവർണറുടെ നീക്കത്തിന്റെ ഭാഗമാണിത് എന്ന ആരോപണവുമായി ഇടത് സംഘടനകൾ ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.