തിരുവനന്തപുരം: കേരളത്തിന്റെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചു. സംസ്ഥാന സർക്കാർ സമർപ്പിച്ച ശുപാർശ അംഗീകരിച്ച് ഗവർണർ നിയമന ഉത്തരവിൽ ഒപ്പുവെച്ചു.
ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മീഷണറാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തുവരികയും ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ രാഷ്ട്രീയ വിവാദങ്ങൾക്കും എതിർപ്പുകൾക്കുമൊടുവിലാണ് ഗവർണറുടെ അന്തിമ അംഗീകാരം വന്നിരിക്കുന്നത്.
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള നിർണായക ചുമതലകൾ ഇനി പുതിയ കമ്മീഷണറുടെ കീഴിലാകും നടക്കുക.

