സഹപാഠികൾ പീഡിപ്പിച്ചെന്ന 13-കാരിയുടെ പരാതി വ്യാജം

5 July 2026
സഹപാഠികൾ പീഡിപ്പിച്ചെന്ന 13-കാരിയുടെ പരാതി വ്യാജം

പത്തനംതിട്ട: സഹപാഠികളായ വിദ്യാർത്ഥികൾ പീഡിപ്പിച്ചെന്ന പതിമൂന്നുകാരിയുടെ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.

സഹപാഠിയായ കുട്ടിക്ക് പ്രണയം തോന്നാത്തതിലുള്ള വൈരാഗ്യമാണ് വ്യാജ പരാതി നൽകാൻ കാരണമായതെന്ന് പെൺകുട്ടി മൊഴി നൽകി. ഇതോടെ കേസ് നടപടികൾ അവസാനിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

പെൺകുട്ടി സ്കൂളിലെ ശുചിമുറിയിൽ വെച്ച് ഉൾപ്പെടെ പീഡനത്തിന് ഇരയായെന്നായിരുന്നു നേരത്തെയുള്ള പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് എഫ്.ഐ.ആറുകൾ പോലീസ് രജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ, പിന്നീട് പൊലീസിന് മുന്നിലും മജിസ്‌ട്രേറ്റിന് മുന്നിലും നൽകിയ രഹസ്യമൊഴിയിൽ പീഡനം നടന്നതായി പെൺകുട്ടി പറഞ്ഞിട്ടില്ല. കൂടാതെ, കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിലും വ്യക്തമായിട്ടുണ്ട്. ഇതോടെയാണ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്.ഐ.ആറുകളും ക്ലോസ് ചെയ്തതായി കാണിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകുന്നത്.