പ്രതിപക്ഷ ഉപനേതാവ് പദവി: നിലപാടിൽ ഉറച്ച് സിപിഐ

5 July 2026
പ്രതിപക്ഷ ഉപനേതാവ് പദവി: നിലപാടിൽ ഉറച്ച് സിപിഐ

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന നിലപാടിൽ ഒരടിപോലും പിന്നോട്ടില്ലെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി. പി. സുനീർ വ്യക്തമാക്കി.

മുന്നണി സംവിധാനത്തിൽ ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല ഇതെന്നും, പിണറായി വിജയൻ പറഞ്ഞത് സിപഐഎമ്മിന്റെ ആകെ നിലപാടാണോ എന്ന് പാർട്ടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല. പി എം ശ്രീ യിൽ ഉൾപ്പടെ അത് വ്യക്തമാക്കിയിട്ടുണ്ടെന്ന് പി പി സുനീർ പറഞ്ഞു.