സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ പർച്ചേസുകളിൽ സമഗ്ര അന്വേഷണം; ആഭ്യന്തര ഓഡിറ്റിന് നിര്‍ദേശം നല്‍കി മന്ത്രി

5 July 2026
സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തെ മെഡിക്കൽ പർച്ചേസുകളിൽ സമഗ്ര അന്വേഷണം; ആഭ്യന്തര ഓഡിറ്റിന് നിര്‍ദേശം നല്‍കി മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന മെഡിക്കൽ പർച്ചേസുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ തീരുമാനം.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) വഴി വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളെല്ലാം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ധനനഷ്ടവും ക്രമക്കേടുകളും കണ്ടെത്താനായി അടിയന്തരമായി ആഭ്യന്തര ഓഡിറ്റ് നടത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി.

വയനാട് മെഡിക്കൽ കോളേജ് ഗോഡൗണിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ പെട്ടി പോലും പൊട്ടിക്കാതെ നശിക്കുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ നിർണായക തീരുമാനം.ഉപയോഗിക്കാത്തതു മൂലം നശിച്ചുപോയ ആറ് മൊബൈൽ മോർച്ചറി യൂണിറ്റുകൾ ഉൾപ്പെടെയുള്ളവ ഇതിൽ പെടുന്നു.

ഇതേത്തുടർന്നാണ് കഴിഞ്ഞ 10 വർഷത്തിനിടെ നടന്ന മുഴുവൻ മെഡിക്കൽ പർച്ചേസുകളും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ തീരുമാനിച്ചത്.