തിരുവനന്തപുരം: കേരള സർവ്വകലാശാലയുടെ പരീക്ഷാ ചോദ്യപേപ്പറിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയും പിഴവും കണ്ടെത്തി. പരീക്ഷയ്ക്ക് നൽകിയ ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം തന്നെ അതിന്റെ ഉത്തരവും പ്രിന്റ് ചെയ്തു വരികയായിരുന്നു.
ഇന്ന് നടന്ന ബിഎസ്‌സി (B.Sc) രണ്ടാം സെമസ്റ്റർ സ്റ്റാറ്റിസ്റ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറിൽ ആണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. ചോദ്യപേപ്പറിലെ അഞ്ചാമത്തെ ചോദ്യത്തിനൊപ്പമാണ് അതിന്റെ പൂർണ്ണമായ ഉത്തരവും അച്ചടിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവം വിവാദമായതോടെ പരീക്ഷാ കൺട്രോളർ വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് അറിയിച്ചു.ബോർഡ് ഓഫ് എക്സാമിനേഷനോട് (Board of Examinations) വിശദീകരണം തേടിയിട്ടുണ്ട്.

