മണ്ണിടിച്ചിലിൽ 2 മരണം, 7 പേരെ കാണാനില്ല

7 July 2026
മണ്ണിടിച്ചിലിൽ  2 മരണം, 7 പേരെ കാണാനില്ല

കൽപ്പന: വയനാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തിന് സമീപം വൻ മണ്ണിടിച്ചിൽ. അപകടത്തിൽ രണ്ട് തൊഴിലാളികൾ മരണപ്പെട്ടു.

തുരങ്ക പാതയ്ക്കായി നിർമിച്ചിരുന്ന കോൺക്രീറ്റ് സംരക്ഷണ ഭിത്തി കനത്ത മണ്ണൊഴുക്കിൽ പൂർണ്ണമായും തകർന്നു വീണു. മണ്ണിനടിയിൽ കുടുങ്ങിക്കിടന്ന ആറ് പേരെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇനിയും ഏഴുപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

പ്രതികൂല കാലാവസ്ഥയിലും സ്ഥലത്ത് തുടരുന്ന രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്‌.ഐക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടനടി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുകയാണ്.