വയനാട് കള്ളാടി മണ്ണിടിച്ചിൽ: ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

8 July 2026
വയനാട് കള്ളാടി മണ്ണിടിച്ചിൽ: ദുരന്തമേഖല സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തമേഖല മുഖ്യമന്ത്രി വി.ഡി. സതീശൻ സന്ദർശിച്ചു. വിവിധ വകുപ്പ് മന്ത്രിമാരും ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ദുരന്തബാധിതർക്കായി ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി ഗവൺമെന്റ് പോളിടെക്നിക് കോളജിലും, പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ കഴിയുന്ന വിംസ് ആശുപത്രിയിലും മുഖ്യമന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

അടിയന്തര സാഹചര്യങ്ങളും രക്ഷാപ്രവർത്തനങ്ങളും വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകനയോഗം ചേരും.

അതേസമയം, കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അഞ്ച് പേർക്കായി ദുരന്തമേഖലയിൽ തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.എന്നാൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും കനത്ത മൂടൽമഞ്ഞും രക്ഷാദൗത്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

ദുരന്തസ്ഥലത്തുനിന്ന് ഇതുവരെ മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്ന് മെഡിക്കൽ അധികൃതർ അറിയിച്ചു.