ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് കരൂർ സന്ദർശിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ തമിഴക വെട്രി കഴകം (ടി.വി.കെ) പൊതുയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരണപ്പെട്ട ദാരുണ സംഭവത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം കരൂരിലെത്തുന്നത്.
രാവിലെ ഒൻപതരയോടെ ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിൽ പുറപ്പെടുന്ന വിജയ്, തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലാണ് ഇറങ്ങുക. തുടർന്ന് അവിടെനിന്ന് റോഡ്ഷോയായിട്ടായിരിക്കും അദ്ദേഹം കരൂരിലേക്ക് പ്രവേശിക്കുക. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും നടക്കുക.ദുരന്തത്തിൽ മരിച്ചവരിൽ 32 പേരുടെ ആശ്രിതർക്ക് സർക്കാർ ജോലി ഉത്തരവ് കൈമാറും.

