ഡൽഹി: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗരേഖ പുറപ്പെടുവിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
രാജ്യവ്യാപകമായി ദേശീയഗീതം ആലപിക്കുന്നതിൽ ഏകീകരണവും ആധികാരികതയും ഉറപ്പുവരുത്തുന്നതിനാണ് പുതിയ ഭേദഗതികൾ കൊണ്ടുവന്നിരിക്കുന്നത്.
ഇതുവരെ വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. എന്നാൽ പുതിയ ഉത്തരവോടെ ഈ രീതിക്ക് മാറ്റം വരും.
ദേശീയഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കേണ്ടി വരുന്ന ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആയിരിക്കണം ആദ്യം ആലപിക്കേണ്ടത്.
ഇതിന് തൊട്ടുപിന്നാലെ തന്നെ ദേശീയഗാനമായ ‘ജനഗണമന’യും ആലപിക്കണമെന്ന് പുതിയ മാർഗ്ഗരേഖയിൽ കേന്ദ്ര മന്ത്രാലയം വ്യക്തമാക്കുന്നു.

