‘തൊപ്പി’യുടെ ചാനൽ യൂട്യൂബ് നീക്കം ചെയ്തു

13 July 2026
‘തൊപ്പി’യുടെ ചാനൽ യൂട്യൂബ് നീക്കം ചെയ്തു

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ ‘തൊപ്പി’ എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് നിഹാദിന്റെ യൂട്യൂബ് ചാനൽ യൂട്യൂബ് നീക്കം ചെയ്തു.

നേരത്തെ, സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ ഡിജിറ്റൽ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ ആലുവ റൂറൽ സൈബർ പോലീസ് നിഹാദിനെതിരെ ഐ.ടി നിയമപ്രകാരം കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ തുടരന്വേഷണങ്ങളുടെയും ഡിജിറ്റൽ തെളിവ് ശേഖരണത്തിന്റെയും ഭാഗമായാണ് ചാനൽ പൂട്ടാനുള്ള നടപടികളിലേക്ക് പോലീസ് നീങ്ങിയത്.

അതേസമയം, കേസിൽ അറസ്റ്റ് ഒഴിവാക്കാനായി നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയെ പോലീസ് കോടതിയിൽ ശക്തമായി എതിർത്തു. എറണാകുളം സെഷൻസ് കോടതിയിലാണ് ആലുവ റൂറൽ പോലീസ് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്.