ന്യൂഡൽഹി: ഹോർമുസ് ഇടുക്കിൽ യുഎഇ എണ്ണടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ.
ദില്ലിയിലെ ഇറാന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനിയെ വിദേശകാര്യ മന്ത്രാലയം (MEA) നേരിട്ട് വിളിച്ചുവരുത്തിയാണ് രാജ്യത്തിന്റെ കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച രാവിലെയായിരുന്നു യുഎഇയുടെ ഉടമസ്ഥതയിലുള്ള ‘മൊംബാസ’ , ‘അൽ ബാഹിയ’ എന്നീ രണ്ട് എണ്ണടാങ്കറുകൾക്ക് നേരെ ഒമാൻ തീരക്കടലിൽ വെച്ച് ഇറാന്റെ ക്രൂസ് മിസൈൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൊംബാസ എന്ന കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും, മറ്റ് ആറ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.

