ദില്ലി: പാക് അധീന കശ്മീരിൽ (PoK) തുടരുന്ന ജനകീയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ.
അവിടെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾ പതിറ്റാണ്ടുകളായി പാകിസ്ഥാൻ നടത്തുന്ന വ്യവസ്ഥാപിതമായ ചൂഷണത്തിൻ്റെയും മൗലികാവകാശ നിഷേധത്തിൻ്റെയും ഭരണപരമായ അടിച്ചമർത്തലിൻ്റെയും നേരിട്ടുള്ള അനന്തരഫലമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു.
നിയമവിരുദ്ധവും നിർബന്ധിതവുമായ അധിനിവേശത്തിന് കീഴിലുള്ള പ്രദേശങ്ങളിലെ പ്രാദേശിക ജനങ്ങളുടെ ന്യായമായ പരാതികൾ പരിഹരിക്കുന്നതിന് പകരം, കടുത്ത പൊലീസ് ക്രൂരതയിലൂടെയാണ് പാകിസ്ഥാൻ ഭരണകൂടം ഇതിനോട് പ്രതികരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാകിസ്ഥാൻ്റെ ക്രൂരമായ അതിക്രമങ്ങൾക്കും തെറ്റായ നടപടികൾക്കും എതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി രംഗത്തുവരണമെന്നും പാകിസ്ഥാനെ ഇതിന് പൂർണമായി ഉത്തരവാദികളാക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
പാക് അധീന കശ്മീരിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് സമീപകാലത്തായി അരങ്ങേറുന്നത്.

