തിരുവനന്തപുരം: സംസ്ഥാനത്തെ ഫയൽനീക്കം കൂടുതൽ വേഗത്തിലാക്കുന്നതിനായി സർക്കാർ ‘ഡേറ്റാ ഡ്രിവൺ’ ഭരണരീതിയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. വിവിധ വകുപ്പുകളിലെ ഫയലുകളുടെ തത്സമയ വിവരങ്ങളും അവയുടെ നീക്കവും കൃത്യമായി നിരീക്ഷിക്കാൻ പുതിയ സംവിധാനം ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം പുരോഗമിക്കുന്ന വിവിധ വികസന-ക്ഷേമ പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികൾ (Status) കൃത്യമായി വിലയിരുത്തുന്നതിനായി ‘പ്രോജക്ട് മാപ്പിങ്’ സംവിധാനം ഏർപ്പെടുത്തും. പദ്ധതികളുടെ പുരോഗതി തടസ്സമില്ലാതെ നിരീക്ഷിക്കാൻ ഇത് സഹായിക്കും.
പദ്ധതികളുടെ നടത്തിപ്പിൽ ഉണ്ടാകുന്ന കാലതാമസം മൂലം സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ വലിയ നഷ്ടമാണ് സംഭവിക്കുന്നത്. ഇത് പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഹരിക്കും.

