പ്ലസ് വൺ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

16 July 2026
പ്ലസ് വൺ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നേരത്തെ ജൂൺ അവസാന വാരത്തിലും പിന്നീട് 2026 ജൂലൈ 15ലേക്കും മാറ്റിവെച്ചിരുന്ന ഫലപ്രഖ്യാപനം, ചില സാങ്കേതിക കാരണങ്ങളാൽ വീണ്ടും നീണ്ടുപോവുകയായിരുന്നു.

ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി ഫലം ലഭ്യമാകും:

www.dhsekerala.gov.in

www.results.hse.kerala.gov.in

www.keralaresults.nic.in

www.results.kite.kerala.gov.in

www.results.kerala.gov.in

ഇതുകൂടാതെ ഡിജിലോക്കർ, പിആർഡി ലൈവ്, സഫലം കൈറ്റ് മൊബൈൽ ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്.