ലോകകപ്പ് ആവേശം: നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ

19 July 2026
ലോകകപ്പ് ആവേശം: നാളെ സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ഫൈനൽ പ്രമാണിച്ചു നാളെ (തിങ്കളാഴ്ച) സംസ്ഥാനത്തെ മുഴുവൻ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചു.

ലോകകപ്പ് ഫൈനൽ മത്സരം കാണാൻ കുട്ടികൾക്ക് അവസരമൊരുക്കുന്നതിനായി സ്കൂളുകൾക്ക് നാളെ അവധി നൽകാൻ മുഖ്യമന്ത്രി നേരിട്ട് നിർദേശം നൽകുകയായിരുന്നു.

അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

ഇന്ന് അർധരാത്രിക്ക് ശേഷമാണ് ലോകം കാത്തിരിക്കുന്ന ഫൈനൽ പോരാട്ടം നടക്കുന്നത്. മത്സരം കണ്ട് ഉറക്കമൊഴിയുന്ന വിദ്യാർഥികൾക്ക് തിങ്കളാഴ്ച രാവിലെ കൃത്യസമയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ തീരുമാനം.

അവധി നൽകുന്നതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ നിരവധി മന്ത്രിമാർ അനുകൂലമായി അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടലും തുടർന്ന് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക വാർത്തയും പുറത്തുവന്നത്.