തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത വിദ്യാർഥികളെ തെരുവിൽ വലിച്ചിഴച്ചതിലും, വിഷയത്തിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം.പിമാരെ പോലീസ് കൈയേറ്റം ചെയ്തതിലും പ്രതിഷേധിച്ച് നാളെ (23/07/2026, വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കാൻ കെ.എസ്.യു ആഹ്വാനം ചെയ്തു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് ബന്ദിന് ആഹ്വാനം നൽകിയത്.
സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും ക്ലാസുകൾ ബഹിഷ്കരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചും രാജ്യത്തെ പ്രക്ഷോഭകാരികളായ വിദ്യാർഥി സമൂഹത്തിന് പിന്തുണ നൽകണമെന്ന് കെ.എസ്.യു വിദ്യാർഥികളോട് അഭ്യർത്ഥിച്ചു.

