‘രക്ഷാപ്രവർത്തന’ത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

23 July 2026
‘രക്ഷാപ്രവർത്തന’ത്തിൽ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒടുവിൽ മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും എ.ഡി.ജി.പിയുമായ എം.ആർ. അജിത് കുമാറിനെതിരെ കടുത്ത നടപടിയുമായി യു.ഡി.എഫ് സർക്കാർ. അജിത് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് സർക്കാർ.

ആഭ്യന്തര മന്ത്രി സമർപ്പിച്ച സസ്പെൻഷൻ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്. കേസിൽ അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ വൈകുന്നുവെന്ന രീതിയിൽ ശക്തമായ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ തീരുമാനം.