സമര വിജയത്തിന്റെ ക്രെഡിറ്റ് യുവജനങ്ങൾക്ക്; കോൺഗ്രസിന് അവകാശവാദമില്ലെന്ന് കെ.സി. വേണുഗോപാൽ

26 July 2026
സമര വിജയത്തിന്റെ ക്രെഡിറ്റ് യുവജനങ്ങൾക്ക്; കോൺഗ്രസിന് അവകാശവാദമില്ലെന്ന് കെ.സി. വേണുഗോപാൽ

ആലപ്പുഴ: ഡൽഹി ജന്തർമന്തറിൽ ഉയർന്നുവന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്നും അത് രാജ്യത്തെ യുവജനങ്ങളുടെ പോരാട്ടവീര്യത്തിന്റെ വിജയമാണെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി വ്യക്തമാക്കി. സമരത്തെ ഏതെങ്കിലും ഒരു രാഷ്ട്രീയ പ്ലാറ്റ്‌ഫോമിന്റെ മാത്രം വിജയമായി കോൺഗ്രസ് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ജന്തർമന്തർ പ്രക്ഷോഭങ്ങളിൽ ആദ്യഘട്ടത്തിൽ കോൺഗ്രസ് പരസ്യമായി മുൻനിരയിലേക്ക് വരാതിരുന്നത് വ്യക്തമായ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് കെ.സി. വേണുഗോപാൽ വെളിപ്പെടുത്തി.

കോൺഗ്രസ് ആദ്യമേ തന്നെ സമരത്തിന്റെ മുൻനിരയിൽ എത്തിയിരുന്നെങ്കിൽ, സർക്കാരിനെ അട്ടിമറിക്കാൻ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നീക്കമാണിതെന്ന് ബി.ജെ.പി വ്യാജ പ്രചാരണം നടത്തുമായിരുന്നു.

കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിഷേധങ്ങളെയും പ്രതിപക്ഷ മുന്നേറ്റങ്ങളെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. എന്നാൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ കൃത്യമായ ആത്മാർത്ഥത ഉണ്ടാകണമെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.