എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ; ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ

29 July 2026
എസ്. ശ്രീജിത്തിനെ ഡിജിപിയാക്കാൻ ചീഫ് സെക്രട്ടറിയുടെ ശുപാർശ; ഫയൽ മുഖ്യമന്ത്രിയുടെ പരിഗണനയിൽ

തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്തിനെ ഡിജിപിയായി പ്രൊമോട്ട് ചെയ്യാൻ ശുപാർശ നൽകി ചീഫ് സെക്രട്ടറി. ഇതുസംബന്ധിച്ച ഫയൽ മുഖ്യമന്ത്രിയുടെ അന്തിമ പരിഗണനയ്ക്കായി കൈമാറി.

ഈ മാസം 30-ന് ഫയർഫോഴ്‌സ് മേധാവി നിധിൻ അഗർവാൾ സർവീസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ ഡിജിപി നിയമനം നടക്കുന്നത്.

എഡിജിപി എം.ആർ. അജിത് കുമാർ നിലവിൽ സസ്പെൻഷനിലായതിനാലാണ് തൊട്ടടുത്ത ഉദ്യോഗസ്ഥനായ എസ്. ശ്രീജിത്തിലേക്ക് ശുപാർശ എത്തിയത്.