സംസ്ഥാനത്ത് മഴ കനക്കുന്നു: 7 ജില്ലകളിൽ യെല്ലോ അലർട്ട്

29 July 2026
സംസ്ഥാനത്ത് മഴ കനക്കുന്നു: 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. വരുന്ന അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.