‘ഓപ്പറേഷൻ തൂഫാൻ’: സംസ്ഥാനത്തെ ജയിലുകളിൽ മിന്നൽ പരിശോധന

31 July 2026
‘ഓപ്പറേഷൻ തൂഫാൻ’: സംസ്ഥാനത്തെ ജയിലുകളിൽ മിന്നൽ പരിശോധന

തിരുവനന്തപുരം: ലഹരിമരുന്ന് വിരുദ്ധ നടപടികളുടെ ഭാഗമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ (Operation Toofan) തുടർച്ചയായി സംസ്ഥാനത്തെ വിവിധ സെൻട്രൽ ജയിലുകളിൽ മിന്നൽ പരിശോധന. പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ എന്നീ പ്രമുഖ ജയിലുകളിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അർധരാത്രി മുതൽ പുലർച്ചെ വരെ പരിശോധന നടന്നത്.

പരിശോധനയിൽ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവ് പൊതികൾ, ഹാഷിഷ് ഓയിൽ, സിഗരറ്റ്/ബീഡി ബണ്ടിലുകൾ, കത്തി എന്നിവ കണ്ടെടുത്തു.