സംസ്ഥാനത്ത് അതിതീവ്രമഴ; 8 ജില്ലകളിൽ റെഡ് അലേർട്ട്

1 August 2026
സംസ്ഥാനത്ത് അതിതീവ്രമഴ; 8 ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്നു. വരും മണിക്കൂറുകളിൽ മഴ കൂടുതൽ കനക്കുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് നിലവിലുള്ളത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയുടെ തീവ്രത കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഓറഞ്ച് അലേർട്ട് : തൃശൂർ, പാലക്കാട്, എറണാകുളം.

യെല്ലോ അലേർട്ട് : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.

തുടർച്ചയായി പെയ്യുന്ന മഴയിൽ പല പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വിവിധ ഡാമുകളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നദീതീരങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

തീരദേശ മേഖലകളിലും മലയോര മേഖലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.