കനത്ത മഴ: പത്തനംതിട്ടയിലും കണ്ണൂരിലും നാളെ (ഓഗസ്റ്റ് 3) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

2 August 2026
കനത്ത മഴ: പത്തനംതിട്ടയിലും കണ്ണൂരിലും നാളെ (ഓഗസ്റ്റ് 3) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ : കനത്ത മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടർന്ന് പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 3, തിങ്കൾ) അവധി പ്രഖ്യാപിച്ചു.

കനത്ത മഴയും വിവിധ പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യവും പരിഗണിച്ചാണ് ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, സ്‌കൂളുകൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

മോശം കാലാവസ്ഥ മുൻനിർത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, സ്‌കൂളുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ മത/പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ഉണ്ടായിരിക്കുന്നതാണ്.