ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ്. പ്രശാന്തിന്റെയും എ. അജികുമാറിന്റെയും റിമാൻഡ് കാലാവധി ഓഗസ്റ്റ് 19 വരെ നീട്ടി

5 August 2026
ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ്. പ്രശാന്തിന്റെയും എ. അജികുമാറിന്റെയും റിമാൻഡ് കാലാവധി ഓഗസ്റ്റ് 19 വരെ നീട്ടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരുടെ റിമാൻഡ് കാലാവധി വിജിലൻസ് കോടതി നീട്ടി. 13 ദിവസത്തെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കൊല്ലം വിജിലൻസ് കോടതിയാണ് ഇരുവരെയും ഓഗസ്റ്റ് 19 വരെ വീണ്ടും റിമാൻഡ് ചെയ്തത്.

നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലാണ് പ്രതികൾ കഴിയുന്നത്. കഴിഞ്ഞ ജൂലൈ 23-നായിരുന്നു കേസിൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

എന്നാൽ, കോടതിയെ അറിയിക്കാതിരുന്നത് സാങ്കേതികപരമായ ഒരു പിഴവ് മാത്രമാണെന്നായിരുന്നു പി.എസ്. പ്രശാന്തിന്റെ വിശദീകരണം. എന്നാൽ ഈ വാദങ്ങൾ പൂർണ്ണമായും തള്ളിയ അന്വേഷണ സംഘം, പ്രതികൾക്കെതിരെ ഗൂഢാലോചന ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റിലേക്ക് കടന്നത്.