തിരുവനന്തപുരം: സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിനുള്ള യോഗ്യതകളിൽ ചരിത്രപരമായ മാറ്റം വരുത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇനി മുതൽ ബിരുദ (ഡിഗ്രി) പ്രവേശനത്തിന് പ്ലസ് ടു നിർബന്ധമല്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച പ്രൊപ്പോസലിനാണ് ഇപ്പോൾ ഭരണാനുമതി ലഭിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് അനുസരിച്ച് പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം ഐടിഐ (ITI), ഡിപ്ലോമ, മറ്റ് അംഗീകൃത ഭാഷാ കോഴ്‌സുകൾ എന്നിവ പാസായവർക്കും ബിരുദ പഠനത്തിന് അവസരം ലഭിക്കും.
പുതിയ ഉത്തരവ് 2027–28 അധ്യയന വർഷം മുതലാണ് പ്രാബല്യത്തിൽ വരിക. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും പുതിയ പരിഷ്കാരം കൃത്യമായി നടപ്പിലാക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

