തൃശൂർ: കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് ചെറിയ രീതിയിൽ മണ്ണിടിച്ചിൽ. തുരങ്കത്തിന് മുകളിലെ രണ്ടു ഭാഗങ്ങളിലാണ് മണ്ണും പാറക്കല്ലുകളും ഇടിഞ്ഞു വീണത്. എന്നാൽ ഇടിഞ്ഞുവന്ന മണ്ണ് പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിനിൽക്കുന്നതിനാലും താഴെ റോഡിലേക്ക് പതിക്കാത്തതിനാലും നിലവിൽ തുരങ്കത്തിലൂടെയുള്ള ഗതാഗതത്തിന് തടസ്സമൊന്നും നേരിട്ടിട്ടില്ല.
വിവരമറിഞ്ഞതിനെത്തുടർന്ന് തൃശൂർ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ, കെ. രാജൻ എം.എൽ.എ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പ്രദേശത്ത് തുടർച്ചയായി മഴ പെയ്യുന്നതിനാൽ മണ്ണ് കൂടുതൽ താഴേക്ക് പതിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

