ഇന്ത്യയിലെ യു.എസ് അംബാസിഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

8 August 2026
ഇന്ത്യയിലെ യു.എസ് അംബാസിഡറുമായി  മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

കൊച്ചി: ഇന്ത്യയിലെ യു.എസ് അംബാസിഡർ സെർജിയോ ഗോറും കേരള മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ഈ യോഗം ചേർന്നത്.

ചീഫ് സെക്രട്ടറിയും സംസ്ഥാന സർക്കാരിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയോടൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഉന്നത വിദ്യാഭ്യാസം, വിനോദസഞ്ചാരം, സംസ്‌കാരം, നിക്ഷേപം, സമുദ്ര വികസനം തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ സാധ്യതകൾ യോഗം വിശദമായി വിലയിരുത്തി.

കേരളത്തിലെ പ്രധാന നഗരങ്ങളെ അമേരിക്കയിലെ നഗരങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ‘സിസ്റ്റർ സിറ്റീസ്’ (Sister Cities) പങ്കാളിത്തം സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും.

വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുമായി ബന്ധപ്പെട്ട സമുദ്ര ലോജിസ്റ്റിക്‌സ്, കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി, ഗ്രീൻ ബങ്കറിങ് തുടങ്ങിയ വികസന സാധ്യതകളിലേക്ക് അമേരിക്കൻ നിക്ഷേപങ്ങൾ ആകർഷിക്കുന്നത് സംബന്ധിച്ചും ചർച്ചകൾ നടന്നു.