തിരുവനന്തപുരം: എൽ.ഡി.എഫ് കാലത്തെ അഭിമാന പദ്ധതികളിൽ ഒന്നായ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതിയിൽ നിന്ന് കുടുംബശ്രീയെ പൂർണ്ണമായും ഒഴിവാക്കുന്നു. കെ.ഡിസ്കും (K-DISC) കുടുംബശ്രീയും തമ്മിലുള്ള സഹകരണം അവസാനിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പദ്ധതി പൊളിച്ചെഴുതുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
പദ്ധതിക്കായി പ്രവർത്തിച്ചിരുന്ന കമ്മ്യൂണിറ്റി അംബാസഡർ സംവിധാനം സർക്കാർ പൂർണ്ണമായി അവസാനിപ്പിച്ചു. ജില്ലാതലത്തിൽ പദ്ധതിക്ക് നേതൃത്വം നൽകിയിരുന്ന പ്രോഗ്രാം മാനേജർമാരുടെ സേവനവും ഇനി വേണ്ടതില്ലെന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ ഉത്തരവ്.
കുടുംബശ്രീയുടെ നിലവിലെ സേവനങ്ങൾ ഓഗസ്റ്റ് 31 വരെയേ ഉണ്ടാകൂ. അതിനുശേഷം പദ്ധതിയിൽ നിന്നുള്ള കുടുംബശ്രീ പങ്കാളിത്തം പൂർണ്ണമായും അവസാനിക്കും.
അഭ്യസ്തവിദ്യരായ തൊഴിൽരഹിതരെ കണ്ടെത്തുന്നതിനുള്ള വിപുലമായ സർവേയും, അവർക്ക് ആവശ്യമായ നൈപുണ്യ വികസന പരിപാടികളും ഏകോപിപ്പിക്കുന്ന പ്രധാന ചുമതലയാണ് കുടുംബശ്രീയെ ഏൽപ്പിച്ചിരുന്നത്.

