തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ ആഴ്ചയ്ക്ക് ശേഷം താത്കാലികമായി ശാന്തമായിരുന്ന കാലാവസ്ഥയിലാണ് പുതിയ ന്യൂനമർദത്തിന്റെ സ്വാധീനം കാരണം മഴമുന്നറിയിപ്പുകൾ പുനഃസ്ഥാപിച്ചിരിക്കുന്നത്
ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
‘കള്ളക്കടൽ’ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

