ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ

16 August 2026
ബിജെപിയിൽ നിന്ന് രാജി പ്രഖ്യാപിച്ച് നടൻ ദേവൻ

തിരുവനന്തപുരം: ചലച്ചിത്ര താരവും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ ദേവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിലെ പ്രാഥമിക അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും ഒഴിഞ്ഞതായി അദ്ദേഹം പ്രഖ്യാപിച്ചു.

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ നടന്ന പൊതുപരിപാടിക്കിടെയാണ് പാർട്ടി വിടുന്ന കാര്യം അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. രാജി സംബന്ധിച്ച കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉടൻ തന്നെ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പ്രഖ്യാപനത്തിനിടെ ദേവൻ സൂചിപ്പിച്ചു.

2004-ൽ ദേവൻ രൂപീകരിച്ച ‘നവകേരള പീപ്പിൾസ് പാർട്ടി’ 2021-ൽ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയിൽ ലയിപ്പിച്ചത്.