ന്യൂഡൽഹി: ഇന്ത്യൻ സേനയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ തിരിച്ചടിയിലൂടെ തകർത്ത ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ ബഹാവൽപൂരിലെ പ്രധാന ആസ്ഥാനം പുനർനിർമ്മിച്ച് പ്രവർത്തനക്ഷമമാക്കിയതായി റിപ്പോർട്ട്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ‘മർകസ് സുബാൻ അല്ലാ’ എന്ന കെട്ടിടസമുച്ചയമാണ് പാക് സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെ വീണ്ടും പടുത്തുയർത്തിയത്.
പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി പാകിസ്ഥാൻ സർക്കാർ 25 കോടി പാക്കിസ്ഥാനി രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
ഭീകരസംഘടനയുടെ കേന്ദ്രം പാക് ഭരണകൂടത്തിന്റെ അറിവോടെയും സാമ്പത്തിക സഹായത്തോടെയും പുനരുദ്ധരിച്ചതിനെതിരെ വിമർശനം ശക്തമാവുകയാണ്.

