കണ്ണൂർ: ചെമ്പൻതോട്ടി പള്ളത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ മുതുകാട്ടിൽ സജിയുടെ മൃതദേഹം മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ചെമ്പൻതോട്ടി തോപ്പിലായി ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.
തിരുവോണ ദിനത്തിന്റെ ആഘോഷങ്ങൾക്കിടയിലും നാടൊന്നാകെ പ്രാർത്ഥനയോടെ സജിക്കായുള്ള തിരച്ചിലിലായിരുന്നു. വിവരമറിഞ്ഞ് ജനപ്രതിനിധികളും റവന്യൂ-പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഇരിക്കൂർ എം.എൽ.എ അഡ്വ. സജീവ് ജോസഫ്, ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ.വി. രാമകൃഷ്ണൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. കുഞ്ഞിരാമൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഝാൻസി ജോസഫ് കൊല്ലമന, കൗൺസിലർമാരായ വർഗീസ് നിടിയകാലായിൽ, എൻ. പ്രമോദ്, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സതീശൻ പി.വി, ശ്രീകണ്ഠപുരം സർക്കിൾ ഇൻസ്പെക്ടർ, റവന്യൂ ഉദ്യോഗസ്ഥർ, മഹിളാ കോൺഗ്രസ് ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് ഷിനോ സിബി തുടങ്ങിയവർ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
കുടുംബത്തിന്റെയും നാട്ടുകാരുടെയും വലിയ ദുഃഖത്തിൽ പ്രദേശവാസികൾ ഒന്നാകെ പങ്കുചേർന്നു.

